Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അര്‍ജുന്‍ അശോകന്റെ ഫുൾ ഫൺ ആന്റ് ത്രില്ലറുമായി 'മെൽകൗ പോണ്ടിച്ചേരി'; ചിത്രം നവംബർ 13-ന് തിയറ്ററുകളിലേക്ക്

അര്‍ജുന്‍ അശോകന്റെ ഫുൾ ഫൺ ആന്റ് ത്രില്ലറുമായി 'മെൽകൗ പോണ്ടിച്ചേരി'; ചിത്രം നവംബർ 13-ന് തിയറ്ററുകളിലേക്ക്

കൊച്ചി: അരുണ്‍ ഗോപി എക്‌സൈറ്റ്മെന്റ്, ജസ്റ്റിന്‍ ആന്റണി മാത്യു എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ നിഖില്‍ മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മെല്‍കൗ പോണ്ടിച്ചേരി'യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഫുള്‍ ഫണ്‍ ആന്റ് ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രം നവംബര്‍ 13-ന് പ്രദര്‍ശനത്തിനെത്തും.

പോണ്ടിച്ചേരിയിലെ ഒരു ക്യാമ്പസ്സില്‍ ഒന്നിച്ചു പഠിച്ച ഏതാനും ചെറുപ്പക്കാര്‍ ഒരു ഇടവേളക്കുശേഷം വീണ്ടും പോണ്ടിച്ചേരിയില്‍ ഒത്തുചേരുന്നതും, തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യൂത്തിന്റെ കാഴ്ചപ്പാടിലൂടെ അവരുടെ വികാരവിചാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഈ സിനിമ ക്യാമ്പസുകളെയും യുവജനങ്ങളെയും ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലും പോണ്ടിച്ചേരിയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

അര്‍ജുന്‍ അശോകന്‍, അല്‍ത്താഫ് സലിം, ബാലു വര്‍ഗീസ്, ശരത് സഭ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീലക്ഷ്മി വിജയന്‍ നായികയാകുന്ന ചിത്രത്തില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ താരം അന്നാമ്മ, അമല്‍ഷാ, മൊട്ട രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംഗീതം - ഇലക്ട്രോണിക്ക് കിളി, ഛായാഗ്രഹണം സനീഷ് സ്റ്റാന്‍ലി, എഡിറ്റിംഗ് - സാഗര്‍ ദാസ്, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപപ്പ്-സ്വേതിന്‍ വി, സ്റ്റില്‍സ് - രാംദാസ് മാത്തൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിഹാബ് വെണ്ണല, ദുബായിലും പോണ്ടിച്ചേരിയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

Related articles

See all
Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Popular News

"അമ്പട ഉണ്ണീ..."; കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി 'കല്യാണരാമൻ' ടീം,...

Save your stories

Sign in