Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം വളര്‍ത്തുകയാണ് ഈ നിയമനത്തിലൂടെ വനം വകുപ്പ് ലക്ഷ്യമിടുന്നത്.

വനം വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ-പരിസ്ഥിതി പദ്ധതികളും പൊതുജനസേവനങ്ങളും ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ ഇരുവരും മുന്‍കൈയെടുക്കും. ബോധവല്‍ക്കരണ പരിപാടികള്‍, റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍, ഡിജിറ്റല്‍ ക്യാമ്പെയ്നുകള്‍ എന്നിവയിലൂടെ താരങ്ങള്‍ പ്രചാരണത്തില്‍ പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വേതനം ഈടാക്കാതെയുള്ള ഓണററി (സ്വകാര്യ സേവന) അടിസ്ഥാനത്തിലാണ് ഇരു താരങ്ങളുടെയും നിയമനം.

വനസംരക്ഷണം, ബോധവല്‍ക്കരണം, പൊതുജനപങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിനായി 7 പ്രധാന ചുമതലകളാണ് അംബാസഡര്‍മാര്‍ നിര്‍വ്വഹിക്കുക:

വനം - വന്യജീവി സംരക്ഷണ ബോധവല്‍ക്കരണം: വനങ്ങള്‍, വന്യജീവികള്‍, ജൈവവൈവിധ്യം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് പൊതുപരിപാടികള്‍, റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ സന്ദേശമെത്തിക്കുക.

വകുപ്പ് പദ്ധതികളുടെ പ്രചാരണം: വനം വകുപ്പിന്റെ തിരഞ്ഞെടുത്ത പദ്ധതികള്‍, പൊതുസേവനങ്ങള്‍, സംരക്ഷണ കാമ്പെയ്നുകള്‍ എന്നിവയ്ക്ക് പിന്തുണ നല്‍കുക.

കുട്ടികളുമായും യുവജനങ്ങളുമായും ഇടപെടല്‍: വിദ്യാഭാസ പരിപാടികള്‍, പ്രകൃതിപഠന ക്യാമ്പുകള്‍, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ എന്നിവയിലൂടെ ചെറുപ്പക്കാരില്‍ പ്രകൃതി സ്നേഹം വളര്‍ത്തുക.

സാമൂഹ്യ മാധ്യമങ്ങളും പൊതുജന ആശയവിനിമയവും: വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബോധവല്‍ക്കരണ വീഡിയോകളും സംരക്ഷണ സന്ദേശങ്ങളും പങ്കുവെക്കുക.

സര്‍ഗാത്മകവും സാംസ്‌കാരികവുമായ പ്രചാരണം: സിനിമ എന്ന ജനപ്രിയ മാധ്യമം പ്രയോജനപ്പെടുത്തി വന-വന്യജീവി സംരക്ഷണ സന്ദേശങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ എത്തിക്കുക.

മനുഷ്യ - വന്യജീവി സഹവര്‍ത്തിത്വം: വന്യജീവികളോട് ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, വന്യജീവി ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷിത പ്രതികരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക.

പ്രകൃതിപഠനവും പരിസ്ഥിതി സാക്ഷരതയും: ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, സുസ്ഥിര സഹവര്‍ത്തിത്വം എന്നിവയെക്കുറിച്ച് പൊതുജനങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുക.


Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Save your stories

Sign in