വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേറ്റ വന്‍ തിരിച്ചടിക്ക് പിന്നാലെ രൂക്ഷമായ പരിഹാസവുമായി യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠി. 'ഡൊണാള്‍ഡ് ട്രംപിന് ഇനി കഷ്ടകാലം വരാന്‍ പോകുന്നു' ('Donald Trump ke bure din aane waale hai') എന്ന് എക്‌സില്‍ കുറിച്ച ധ്രുവ് റാഠി, അമേരിക്കന്‍ ജനതയ്ക്ക് മുന്‍കൂട്ടി നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റും പങ്കുവെച്ചു.
'Thank you in advance to Americans' എന്ന കുറിപ്പിനൊപ്പം അമേരിക്കന്‍ പതാകയും കൈകൂപ്പുന്ന ഇമോജിയും ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനുപിന്നാലെ 'My Fraand Doland Trump... it's done bro' എന്ന വരികളും അദ്ദേഹം കുറിച്ചു. ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയെ കളിയാക്കുന്നതിനൊപ്പം, ട്രംപുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടി പരോക്ഷമായി ലക്ഷ്യമിട്ടാണ് ധ്രുവ് റാഠിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെന്നാണ് നെറ്റിസണ്‍സിന്റെ വിലയിരുത്തല്‍.
"ട്രംപിന് ഇനി കഷ്ടകാലം, മൈ ഫ്രണ്ട് ഇറ്റ്‌സ് ഡൺ"; ട്രംപിന്റെ തോൽവിയിൽ പരിഹാസവുമായി ധ്രുവ് റാഠി