Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐശ്വര്യകേരള യാത്രയുടെ ജനസ്വീകാര്യതയില്‍ വിറളിപൂണ്ട് സര്‍ക്കാര്‍ ; കേസെടുത്ത് പ്രതികാരം

ഐശ്വര്യകേരള യാത്രയുടെ ജനസ്വീകാര്യതയില്‍ വിറളിപൂണ്ട് സര്‍ക്കാര്‍ ; കേസെടുത്ത് പ്രതികാരം
  തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യകേരള യാത്രയ്ക്കെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി, സിഎംപി സംസ്ഥാന ജന.സെക്രട്ടറി സി.പി ജോണ്‍, തുടങ്ങി 26 യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരെയാണ് കേസ്. സമാനമായ സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസും നൂറോളം പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുത്തു. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രിമാര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന അദാലത്തുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. വയോധികരും രോഗികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അദാലത്തില്‍ തിക്കിത്തിരക്കുന്നത്. നാലായിരം പേര്‍ക്കെതിരെ കേസെടുത്താലും യാത്ര തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എത്ര കേസെടുത്താലും ഇല്ലാതാകില്ല. അദാലത്ത് നടത്തുന്ന മന്ത്രിമാര്‍ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in