പിണറായിയുടെ പ്രസംഗത്തില്‍ ഭീഷണി ഇല്ല: വിശദീകരണവുമായി ടിഐ മധുസൂദനൻ
പയ്യന്നൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗത്തില്‍ യാതൊരുവിധ ഭീഷണിയുമില്ലെന്ന് ടി.ഐ. മധുസൂദനന്‍. പിണറായിയുടെ പ്രസംഗം പബ്ലിക് ഡോക്യുമെന്റ് ആണ്. അതില്‍ ഭീഷണിയുണ്ടെന്ന് വി. കുഞ്ഞികൃഷ്ണന്‍ പ്രചരിപ്പിക്കുകയാണ്. പിണറായി വിജയനെ കണ്ടാല്‍ പേടി തോന്നുന്നുണ്ടെങ്കില്‍ അത് തങ്ങളുടെ കുഴപ്പമല്ലെന്ന് പറഞ്ഞ മധുസൂദനന്‍, വി കുഞ്ഞികൃഷ്ണന്‍ ഒരു 'സര്‍ക്കുലര്‍ കമ്മ്യൂണിസ്റ്റ്' ആണെന്നും കുറ്റപ്പെടുത്തി.
കുഞ്ഞികൃഷ്ണന് എം.എല്‍.എ ആകണമെന്നുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയോട് തുറന്നു പറയാമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കുമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുണ്ടായോ എന്ന് പരിശോധിച്ചത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമാണ്. തോല്‍വിയുണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലായിരുന്നെങ്കില്‍ സ്ഥാനാര്‍ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്താമായിരുന്നു. കുഞ്ഞികൃഷ്ണനെ തുറന്നുകാണിക്കാന്‍ പാര്‍ട്ടിക്ക് കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചത്. ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയാതെ പോയത് പാര്‍ട്ടിയുടെ കുഴപ്പമല്ലെന്നും പയ്യന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ടി.ഐ. മധുസൂദനന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.