Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

BOMB ATTACK| അമേരിക്കയില്‍ ഇസ്രയേലികളുടെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനു നേരെ പെട്രോള്‍ ബോംബേറ്; അക്രമി പിടിയില്‍

BOMB ATTACK| അമേരിക്കയില്‍ ഇസ്രയേലികളുടെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനു നേരെ പെട്രോള്‍ ബോംബേറ്; അക്രമി പിടിയില്‍
ഗാസയില്‍ പിടിയിലായ ഇസ്രയേലികളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രകടനത്തിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ആക്രമണത്തില്‍ ആറ് പേര്‍ക്ക്് പരിക്കേറ്റു. 'ഫ്രീ പാലസ്തീന്‍' എന്ന്് ആക്രോശിച്ചു കൊണ്ടാണ് മുഹമ്മദ് സാബ്രി സോളിമാന്‍ എന്ന അക്രമി ജനങ്ങള്‍ക്കു നേരം അക്രമം അഴിച്ചു വിട്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തു. ഞായാറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആക്രമണം. സമാധാനപരമായ പ്രതിഷേധത്തിനു നേരെയാണ് മേല്‍വസ്ത്രം ധരിക്കാതെ വന്ന അക്രമി പെട്രോള്‍ ബോംബെറിഞ്ഞത്. 67നും 88നും ഇടയില്‍ പ്രായമുള്ള ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം ലക്ഷ്യം വെച്ചുള്ള ഭീകരപ്രവര്‍ത്തനമായിരുന്നുവെന്നാണ് എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related articles

See all
Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Save your stories

Sign in