Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണം വാരാഘോഷത്തിന് നാളെ സമാപനം; കവടിയാർ–കിഴക്കേകോട്ട ഘോഷയാത്ര, ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ഓണം വാരാഘോഷത്തിന് നാളെ സമാപനം; കവടിയാർ–കിഴക്കേകോട്ട ഘോഷയാത്ര, ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് നാളെ സമാപനം. വൈകിട്ട് നാലിന് കവടിയാറിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് നടക്കുന്ന സമാപന ഘോഷയാത്രയോടെയാണ് ഒരാഴ്ച നീണ്ട ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുക.

വിവിധ സർക്കാർ വകുപ്പുകളുടെയും സംഘടനകളുടെയും ഫ്ലോട്ടുകളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ കലാരൂപങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. പൊലീസ്, അശ്വാരൂഢസേന, ബാൻഡ് സംഘങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേനാ വിഭാഗങ്ങളും ഘോഷയാത്രയുടെ ഭാഗമാകും.

വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപത്തെ വയലാർ പ്രതിമയ്ക്ക് മുന്നിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്ത് ഒരുക്കിയ പ്രത്യേക പവലിയനിൽനിന്ന് ഘോഷയാത്ര വീക്ഷിക്കും.

ഘോഷയാത്രയും ഉപരാഷ്ട്രപതിയുടെ സന്ദർശനവും കണക്കിലെടുത്ത് നാളെ തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഉച്ചയ്ക്ക് രണ്ടുമുതലാണ് ഗതാഗത നിയന്ത്രണം ആരംഭിക്കുക.

ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം പ്രത്യേക പാർക്കിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഘോഷയാത്ര കടന്നുപോകുന്ന പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുന്നതിനാൽ നഗരത്തിലെത്തുന്നവർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Related articles

See all
Popular News

'പിണറായിയുടെയും കുടുംബത്തിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു, പിണറായിയേക്കാൾ ബിസിനസ് തന്ത്രങ്...

Popular News

'25 കോടിയുടെ ഹവാല ഇടപാട് നടന്നു, പണം ദുബായിലേക്ക് കടത്തി, പിണറായി വിജയന്‍ കൈപ്പറ്റിയത് 3.2...

Popular News

"എ.ഐ അല്ല റിയൽ, ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ": മോഹൻലാലിനൊപ്പമുള്ള യഥാർഥ 90's ചിത്രവുമാ...

Popular News

മാസ്സ് കളക്ഷനുമായി കെഎസ്ആര്‍ടിസി; ഓണത്തിന് ഒറ്റ ദിവസം കൊണ്ട് 10.8 കോടിയുടെ റെക്കോര്‍ഡ്

Save your stories

Sign in