Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ വിലക്ക് : ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍ ; കുട്ടികള്‍ക്ക് മാളുകളില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ വിലക്ക് : ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍ ; കുട്ടികള്‍ക്ക് മാളുകളില്‍ വിലക്ക്
മസ്‌കറ്റ് : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കഠിനമാക്കുന്നതിന്‍റെ ഭാഗമായാണ് ഒമാന്‍റെ ഈ തീരുമാനം. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കും ഒമാനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് ഇത് പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണു ഈ സുപ്രധാന തീരുമാനം. അതേസമയം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മാളുകളിലും ഷോപ്പുകളിലും വിലക്ക് ഏര്‍പ്പെടുത്തി. റസ്റ്റോറന്‍റുകളിലും കഫേകളിലും കോംപ്ലക്സുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ 12-ാം ക്ലാസ് ഒഴികെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്വദേശി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് യാത്രാവിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in