Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒഡീഷ തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ്ഗാര്‍ഡും നേവിയും

ഒഡീഷ തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ്ഗാര്‍ഡും നേവിയും

ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തുനിന്ന് 240 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പല്‍ മുങ്ങി. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് 1,700 ടണ്‍ ഇരുമ്പ് അയിരുമായി ചൈനയിലേക്ക് പോയ 'എംവി ഓഷ്യന്‍ വിന്നര്‍' എന്ന പനാമ പതാക വഹിച്ച കപ്പലാണ് അപകടത്തില്‍പെട്ടത്. ഓഗസ്റ്റ് 20-ന് രാത്രി 10:30-നാണ് കപ്പല്‍ യാത്ര തിരിച്ചത്.

24 ജീവനക്കാരാണ് അപകട സമയത്ത് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 20 പേര്‍ ചൈനീസ് പൗരന്മാരും മൂന്നുപേര്‍ മ്യാന്‍മര്‍ സ്വദേശികളും ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്. ജീവനക്കാരില്‍ മൂന്നുപേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും എത്ര പേര്‍ സുരക്ഷിതരാണെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അപകടവിവരമറിഞ്ഞ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നേവിയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ 'വരദ്', 'അന്‍മോള്‍' എന്നീ കപ്പലുകള്‍ നിലവില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ സഹായത്തിനായി 'വിജിത്' എന്ന കപ്പലും സംഭവസ്ഥലത്തേക്ക് തിരിച്ചു.

Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in