Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മിന്നല്‍ പ്രളയത്തില്‍ അതിജീവനത്തിന്റെ അത്ഭുതം; നേപ്പാളില്‍ മണ്ണില്‍ പുതഞ്ഞുപോയ ആറുവസ്സുകാരിയെ 3 ദിവസത്തിന് ശേഷം ജീവനോടെ പുറത്തെടുത്തു

മിന്നല്‍ പ്രളയത്തില്‍ അതിജീവനത്തിന്റെ അത്ഭുതം; നേപ്പാളില്‍ മണ്ണില്‍ പുതഞ്ഞുപോയ ആറുവസ്സുകാരിയെ 3 ദിവസത്തിന് ശേഷം ജീവനോടെ പുറത്തെടുത്തു

കാഠ്മണ്ഡു: പ്രകൃതിയുടെ കലിതുള്ളലില്‍ സര്‍വ്വതും തകര്‍ന്നടിഞ്ഞ നേപ്പാളില്‍ നിന്ന് അതിജീവനത്തിന്റെ അതിശയകരമായ വാര്‍ത്ത. മിന്നല്‍ പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് മൂന്ന് ദിവസത്തോളം ചെളിക്കൂനകള്‍ക്കടിയില്‍ കഴിഞ്ഞ ആറുവയസ്സുകാരിയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. രസുവ ജില്ലയിലെ ടിമുവെ ഗ്രാമത്തില്‍ നിന്നാണ് മനീഷ മഗര്‍ എന്ന കുഞ്ഞിനെ നേപ്പാള്‍ ആംഡ് പോലീസ് ഫോഴ്‌സ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വന്‍ ദുരന്തം വിതച്ച ഗ്രാമത്തില്‍ ജീവന്റെ തുടിപ്പുകള്‍ക്കായി നടത്തിയ തിരച്ചിലാണ് വഴിത്തിരിവായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കേട്ട നേര്‍ത്ത കരച്ചില്‍ ശബ്ദം പിന്തുടര്‍ന്ന് എത്തിയ സേനാംഗങ്ങള്‍, മണ്ണും ചെളിയും കൈകള്‍ കൊണ്ട് അതീവ ജാഗ്രതയോടെ നീക്കം ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുട്ടിയെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും കനത്ത മൂടല്‍മഞ്ഞ് പ്രതിബന്ധം സൃഷ്ടിച്ചു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ അനുകൂലമായതോടെ വ്യോമസേനാ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം എയര്‍ലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ ആംഡ് പോലീസ് ഫോഴ്‌സിന്റെ സേവനത്തിന് ലോകമെമ്പാടുനിന്നും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ദുരന്തത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായുള്ള ഊര്‍ജ്ജിത തിരച്ചിലിലാണ് പ്രാദേശിക ഭരണകൂടം.

Related articles

See all
Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

രണ്ടുതവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല; വധശിക്ഷയെ അതിജീവിച്ച ക്രിസ്റ്റ പൈക്ക്; കൊടുംകുറ...

Popular News

യു.എസ് മറുപടി അപര്യാപ്തം: 7 നിബന്ധനകളില്‍ ഉറച്ച് ഇറാന്‍; ഹോര്‍മുസ് അടഞ്ഞുതന്നെ കിടക്കും

Save your stories

Sign in