Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂർ: നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിലാണ് സംഭവം. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പോലീസിന്‍റെ പിടിയിലായത്. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇയാളെ തടയുകയും സ്ഥലത്തു നിന്ന് നീക്കുകയും ചെയ്തു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നാണ് പറയുന്നത്.    

Related articles

See all
Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Popular News

"റിപ്പോർട്ടർ ടിവി പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു; റെയ്ഡ് പൂർണ്ണമായും നിയമപരം": രമേശ്...

Popular News

"സമൂഹ മാധ്യമങ്ങൾ കുടുംബങ്ങളെ അപമാനിക്കുന്ന തലത്തിലേക്ക് തരം താഴരുത്; ചില പാർട്ടികളുടെ പിന്...

Save your stories

Sign in