തൃശ്ശൂരിൽ ഭാര്യയേയും നാലര വയസ്സുകാരനായ മകനേയും കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷ് ആണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്വന്തം കഴുത്ത് മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വിസ്മയയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ വിസ്മയയെ കണ്ടെത്തിയത്. ഇതിനിടെ മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ്, കുട്ടിയെയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ; ഗുരുതരാവസ്ഥയിൽ