Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ടുപേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ടുപേർ പിടിയിൽ

കൊരട്ടി: ചരക്കുലോറിയിൽ സവാളച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കൊരട്ടിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അന്വേഷണ സംഘം വൻ ലഹരിവേട്ട നടത്തിയത്. കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി ടെൽസൺ ബാബു (36), ആറളം സ്വദേശി സൈബ് (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏകദേശം 11 ടണ്ണോളം വരുന്ന 3,76,500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ നിന്ന് പിടിച്ചെടുത്തത്. 750 പാക്കറ്റുകൾ വീതമടങ്ങിയ 502 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഉത്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച അശോക് ലൈലാൻഡ് ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എസ്. പ്രദീപിന്റെയും നേതൃത്വത്തിൽ കൊരട്ടി ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി പരിശോധിച്ചത്.

ബെംഗളൂരുവിൽ നിന്ന് എറണാകുളം കാലടിയിലേക്ക് സവാള എത്തിക്കുന്നതിന്റെ മറവിലാണ് പ്രതികൾ ലഹരിവസ്തുക്കൾ കടത്തിയത്. മധ്യകേരളത്തിൽ അടുത്തകാലത്ത് നടക്കുന്ന ഏറ്റവും വലിയ പുകയില ഉത്പന്ന വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി. ലഹരി ഉത്പന്നങ്ങളുടെ ഉറവിടം, കടത്തുസംഘത്തിലെ മറ്റ് കണ്ണികൾ, വിതരണ ശൃംഖല എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെയും മുതലുകളെയും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Save your stories

Sign in