Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ആര്‍. ശരത് അന്തരിച്ചു

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ആര്‍. ശരത് അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയില്‍ വേറിട്ട സിനിമാഭാഷയും നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്ത സംവിധായകന്‍ ആര്‍. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഡോക്യുമെന്ററികളിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ശരത്, പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും പ്രമേയമാക്കി നിര്‍മ്മിച്ച 'സായാഹ്നം' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഈ ചിത്രം ദേശീയ പുരസ്‌കാരത്തിനൊപ്പം നിരവധി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.

'സ്ഥിതി', 'ശീലാബതി', 'പരദേശി', 'ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു', 'സ്വയം' തുടങ്ങി പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന നിരവധി മികച്ച ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

കേവലം പുരസ്‌കാരങ്ങള്‍ക്കപ്പുറം സിനിമയെ സാമൂഹിക ഇടപെടലിനുള്ള ശക്തമായ മാധ്യമമായി കണ്ട കലാകാരനായിരുന്നു അദ്ദേഹം. ശരതിന്റെ വിയോഗത്തില്‍ മലയാള ചലച്ചിത്ര ലോകവും സാംസ്‌കാരിക രംഗവും അനുശോചനം രേഖപ്പെടുത്തി.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in