Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാർ: സുരക്ഷ ഉറപ്പാക്കാന്‍ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

മുല്ലപ്പെരിയാർ: സുരക്ഷ ഉറപ്പാക്കാന്‍ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. വിഷയം സഭയില്‍ ഉന്നയിക്കുമെന്നും ഡാമിന്‍റെ സുരക്ഷയ്ക്ക് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി ആയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. 142 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ ജനത്തെ കൂടുതല്‍ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും സുരക്ഷയ്ക്കും ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in