കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ ഇടനിലക്കാരിയായ വാണിയെയാണ് ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍ സ്പാ സ്ഥാപനങ്ങള്‍ നടത്തുന്ന വാണി സെക്‌സ് റാക്കറ്റിന്റെ ഭാഗമാണ്. ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ കേരളത്തിലെത്തിച്ചത് വാണി വഴിയാണെന്നാണ് കണ്ടെത്തല്‍.
കേസില്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മായയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അനുരൂപിന്റെ ബിസിനസ് പങ്കാളിയായ മായയ്ക്ക് മൂന്ന് സ്പാകളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്പാകളില്‍ നിന്നുള്ള പണം അനിരൂപിന് കൈമാറിയിരുന്നുവെന്നും കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ