Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസുകളിൽ അന്വേഷണം

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസുകളിൽ അന്വേഷണം

പിഎസ്‌സി നിയമനത്തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം . കേസിലെ മറ്റൊരു പ്രധാന പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി ക്രൈംബ്രാഞ്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഒളിവിലുള്ള ഇയാൾ സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ആസൂത്രണ ബോർഡ് നിയമന പരീക്ഷയുടെ ഓൺസ്‌ക്രീൻ മൂല്യനിർണ്ണയ ചുമതല സതീഷിനും ആർ. ഹരിക്കുമായിരുന്നു. എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ച അരുൺ ജെ. പ്രതാപ് എന്ന ഉദ്യോഗാർത്ഥിയെ ഒന്നാം റാങ്കുകാരനാക്കാൻ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയാണ് മൂല്യനിർണ്ണയത്തിൽ അട്ടിമറി നടത്തിയത്. ഇതിന് പിന്നിൽ ഉന്നത സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കേസിൽ പ്രതിയായ പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കോഴിക്കോട്ടെ വസതിയിൽ നിന്നാണ് അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്.

കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ കഴിഞ്ഞദിവസം നാല് മണിക്കൂറോളം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നൽകിയ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷാ ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

Related articles

See all
Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Save your stories

Sign in