മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സമഗ്ര സുരക്ഷാ പരിശോധന പൂര്‍ത്തിയായി; റിപ്പോര്‍ട്ട് 15 ദിവസത്തിനകം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സമഗ്ര സുരക്ഷാ പരിശോധന പൂര്‍ത്തിയായി. രണ്ട് ദിവസത്തെ സമഗ്രമായ പരിശോധനകള്‍ നടത്തണമെന്ന നിലപാടില്‍ ഉറച്ചാണ് കേരളം വാദിച്ചത്. അല്ലാത്തപക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും കേരളം വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം അഞ്ചംഗ സമിതിയാണ് അണകെട്ടില്‍ പരിശോധനകള്‍ നടത്തിയത്.
പ്രധാന ഡാം, ബേബി ഡാം, സ്പില്‍വേ ഷട്ടറുകള്‍ തുടങ്ങിയവയാണ് സംഘം പരിശോധിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഉന്നതതല യോഗം ചേര്‍ന്ന് അണക്കെട്ടിന്റെ നിലവിലെ സ്ഥിതിഗതികള്‍ സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. 15 ദിവസത്തിനകം അണക്കെട്ടിന്റെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും. സാങ്കേതിക ഉപകരണങ്ങളില്ലാതെ പരിശോധന നടത്തിയതില്‍ കേരളം ഉന്നതതല യോഗത്തില്‍ കടുത്ത എതിര്‍പ്പ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനകള്‍ക്ക് ശേഷം കേരള തമിഴ്‌നാട് സംയുക്ത യോഗം തേക്കടിയിലാണ് വലയിരുത്തലുണ്ടായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.