Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറത്തിറങ്ങി

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറത്തിറങ്ങി


പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്‍ 2 മഹാശക്തി'യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തിലും രചനയിലും ഒരുങ്ങിയ 'മഹാശക്തി ട്രാന്‍സ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹിപ്പ് ഹോപ്പ് തമിഴ, അരുണാ രവീന്ദ്രന്‍, കൗഷിക് ക്രിഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്.

സുന്ദര്‍ സി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ഡിവൈന്‍ മാസ് എന്റര്‍ടൈനര്‍ ചിത്രം നവംബര്‍ 6-ന് തിയേറ്ററുകളിലെത്തും. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദര്‍, കുഷ്മിത ഗണേഷ്, ഇഷാന്‍ സക്‌സേന, വിഘ്‌നേഷ് ശിവന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് 'UA' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

നയന്‍താരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭക്തിയും നിഗൂഢതയും സുന്ദര്‍ സി ശൈലിയിലുള്ള വിനോദ ഘടകങ്ങളും ചേര്‍ത്തൊരുക്കുന്ന ചിത്രം കേരളത്തില്‍ തിയേറ്ററുകളിലെത്തിക്കുന്നത് ഭാവന റിലീസാണ്.


Related articles

See all
Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Save your stories

Sign in