Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ചൊവ്വ മുതൽ വെള്ളി വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ചൊവ്വ മുതൽ വെള്ളി വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. നാളെ മുതൽ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തുടർന്നുള്ള ദിവസങ്ങളിലെ യെല്ലോ അലർട്ട് വിവരങ്ങൾ ഇപ്രകാരമാണ്: നവംബർ 25-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നവംബർ 26-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. നവംബർ 27-ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന അവസ്ഥയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് 'ശക്തമായ മഴ' എന്ന് കണക്കാക്കുന്നത്.

Related articles

See all
Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

സംസ്ഥാനത്ത് തുലാവർഷ മഴയിൽ വൻ കുറവ്: ഒൻപത് ജില്ലകളിൽ മഴക്കുറവ്; മലപ്പുറത്താണ് ഏറ്റവും കൂടുത...

Popular News

വീണ്ടും ചാടിപ്പോയി മൃഗശാലയിലെ ഹനുമാൻ കുരങ്ങ്: മരത്തിൽ നിലയുറപ്പിച്ചു; തിരിച്ചുകയറ്റാൻ തീവ്...

Popular News

വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ: പി.എസ്.സി ഒന്നാം റാങ്കുകാർക്ക് നിയമനം; സൂപ്പർ ന്യൂമററി തസ...

Save your stories

Sign in