Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ: പി.എസ്.സി ഒന്നാം റാങ്കുകാർക്ക് നിയമനം; സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു

വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ: പി.എസ്.സി ഒന്നാം റാങ്കുകാർക്ക് നിയമനം; സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു

പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പ് നിറവേറ്റിക്കൊണ്ട്, മലപ്പുറം സ്വദേശി എം. റാഷിദ ഉൾപ്പെടെ പി.എസ്.സി അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികകളിലെ മൂന്ന് ഒന്നാം റാങ്കുകാർക്ക് യുഡിഎഫ് സർക്കാർ നിയമനം നൽകുകയാണ്. വർഷങ്ങളോളം നിയമനത്തിനായി കാത്തിരുന്ന ഉദ്യോഗാർത്ഥികൾ അന്ന് നേരിട്ടെത്തി തങ്ങളുടെ പ്രയാസങ്ങൾ പങ്കുവെച്ചിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാന ഘട്ടത്തിലേക്ക് കടന്നിട്ടും നിയമപരവും സാങ്കേതികവുമായ തടസ്സങ്ങൾ നീക്കി സൂപ്പർ ന്യൂമററി തസ്തികകൾ രൂപീകരിച്ചാണ് ഈ നിയമനങ്ങൾ സാധ്യമാക്കുന്നത്.

പരീക്ഷ നടത്തി റാങ്ക് പട്ടിക നിലവിൽ വന്നിട്ടും ഏകദേശം മൂന്ന് വർഷത്തോളം നിയമനം വൈകിപ്പിച്ച് ഉദ്യോഗാർത്ഥികളെ വലച്ച മുൻ സർക്കാരിന്റെ നിലപാടിനുള്ള തിരുത്തലായാണ് ഈ നടപടി. അർഹതപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്ന വാഗ്ദാനം ഭരണത്തിലേറി ആറുമാസം പൂർത്തിയാകുമ്പോൾ സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. അധ്യാപന രംഗത്തേക്ക് ചുവടുവെയ്ക്കുന്ന പുതിയ അധ്യാപകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Related articles

See all
Popular News

വീണ്ടും ചാടിപ്പോയി മൃഗശാലയിലെ ഹനുമാൻ കുരങ്ങ്: മരത്തിൽ നിലയുറപ്പിച്ചു; തിരിച്ചുകയറ്റാൻ തീവ്...

Popular News

വിഴിഞ്ഞം വഴി കോട്ടയത്തേക്ക് ആദ്യ വൻ ഇറക്കുമതി: എംആർഎഫിനായി 60 കണ്ടെയ്നർ സ്വാഭാവിക റബ്ബർ എത...

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

അരിക്കൊമ്പന് പിന്നാലെ ചക്കക്കൊമ്പനും വലയിലാകുന്നു; കുംകിയാനകൾ നാളെ ചിന്നക്കനാലിൽ എത്തും

Save your stories

Sign in