Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ദീപാവലിക്ക് തിയേറ്ററുകളിൽ മാജിക് തീർക്കാൻ നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6-ന് റിലീസ്

ദീപാവലിക്ക് തിയേറ്ററുകളിൽ മാജിക് തീർക്കാൻ നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6-ന് റിലീസ്

ദീപാവലി ആഘോഷങ്ങൾ കുടുംബസമേതം തിയേറ്ററുകളിൽ ആസ്വദിക്കാൻ പ്രേക്ഷകരെ ക്ഷണിച്ച് നയൻതാര നായികയാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6-ന് ലോകവ്യാപകമായി റിലീസ് ചെയ്യും. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് നിർമ്മിക്കുന്നത്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് പ്രമുഖ കമ്പനിയായ ഭാവന റിലീസാണ്. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ പ്രീ-റിലീസ് ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിശേഷങ്ങൾ പങ്കുവെച്ചു.

ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ച് സംസാരിച്ച സംവിധായകൻ സുന്ദർ സി, ഏകദേശം 400-ഓളം പേർ ഒന്നര വർഷത്തോളം രാവും പകലും കഷ്ടപ്പെട്ടാണ് ചിത്രത്തിന്റെ സി.ജി.ഐ (CGI) ജോലികൾ പൂർത്തിയാക്കിയതെന്ന് വ്യക്തമാക്കി. സിനിമയിൽ 3,000-ത്തിലധികം ഷോട്ടുകളിൽ സി.ജി.ഐ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, വെറും 15 ഷോട്ടുകളിൽ മാത്രമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ആദ്യ ഭാഗവുമായി പേര്, നിർമ്മാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ നാല് ഘടകങ്ങൾ മാത്രമാണ് സമാനമായിട്ടുള്ളതെന്നും, രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദിയുടെ സംഗീതവും പ്രേക്ഷകർക്ക് വലിയ ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക. ചിത്രത്തിൽ രണ്ട് സർപ്രൈസ് താരങ്ങളുണ്ടെന്നും, ഏകദേശം 20 മിനിറ്റ് നീളുന്ന ക്ലൈമാക്സിനായി സംഗീതം ഒരുക്കിയത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉർവശി, ഖുശ്ബു എന്നിവരും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചു. നയൻതാരയുടെ മാസ്മരിക പ്രകടനവും, അതിശയിപ്പിക്കുന്ന വി.എഫ്.എക്സ് (VFX) ദൃശ്യങ്ങളും, നർമ്മവും കുടുംബവിനോദവും ഒത്തുചേരുന്ന സമ്പൂർണ്ണ എന്റർടെയ്‌നറായിരിക്കും ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ എന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.

Related articles

See all
Entertainment

റോക്ക്‌സ്റ്റാർ നായകനാവുന്ന 'യെല്ലമ്മ': വൻ സംഗീതവിസ്മയമായി ടൈറ്റിൽ സോങ്; ചിത്രം 2027 മാർച്ച...

Popular News

മോഹൻലാൽ - അനൂപ് സത്യൻ ചിത്രം 'L 368'ന് കൊച്ചിയിൽ തുടക്കമായി; പൂജാ ചടങ്ങുകൾ നടന്നു

Popular News

ഫാൻസ് ക്ലബ്ബുകളുമായി എനിക്ക് യാതൊരു ബന്ധവുമില്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ വിജയ്‌യുടെ മകൻ...

Popular News

ക്ലാസിക് ചിത്രം ‘ശങ്കരാഭരണം’ വീണ്ടും തിയേറ്ററുകളിലേക്ക്; എസ്.പി.ബി.യുടെ മാസ്മരിക ആലാപനം, 4...

Save your stories

Sign in