Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ മരണത്തില്‍ ചിരിച്ചുകൊണ്ട് പ്രതികരണവുമായി എംഎം മണി; സുരേന്ദ്രനോട് ഉപമിച്ച് സമൂഹമാധ്യമങ്ങള്‍ | VIDEO

എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ മരണത്തില്‍ ചിരിച്ചുകൊണ്ട് പ്രതികരണവുമായി എംഎം മണി; സുരേന്ദ്രനോട് ഉപമിച്ച് സമൂഹമാധ്യമങ്ങള്‍ | VIDEO
ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവർത്തകന്‍റെ മരണത്തിൽ പ്രതികരണം ആരായവേ ചിരിച്ചുകൊണ്ട് മറുപടി പറയുന്ന മുൻ മന്ത്രി എം.എം മണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിരിയോടെ 'എന്‍റെ പേര് പറയണോ?' എന്ന ചോദ്യത്തോടെയായിരുന്നു പ്രവര്‍ത്തകന്‍റെ മരണത്തില്‍ മുതിര്‍ന്ന നേതാവിന്‍റെ പ്രതികരണം. ഒപ്പമുള്ളവര്‍ കൂടെ ചിരിക്കുന്നതും കേള്‍ക്കാം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ചിരിയോടാണ് സമൂഹമാധ്യമങ്ങള്‍ ഇതിനെ ഉപമിക്കുന്നത്. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ ചിരി. പ്രവര്‍ത്തകരുടെ മരണത്തിലുള്ള വിഷമമോ കുടുംബത്തോടുള്ള സ്നേഹമോ അല്ല, മറിച്ച് പാര്‍ട്ടിക്ക് രക്തസാക്ഷിയെ ലഭിക്കുന്നതിലുള്ള സന്തോഷമാണ് ഇത്തരക്കാര്‍ക്കെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. കൊലച്ചിരി എന്ന തരത്തില്‍ നിരവധി കമന്‍റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.   [video width="426" height="212" mp4="https://jaihindtv.in/wp-content/uploads/2022/01/MM-Mani-Web.mp4"][/video]

Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in