തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'കതിര്‍' കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്രതാരം മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും.
വെര്‍ച്വല്‍ ലോകത്തെ സ്‌ക്രീനുകളില്‍നിന്ന് മാറി കുട്ടികള്‍ മണ്ണിലേക്കിറങ്ങണമെന്ന് മോഹന്‍ലാല്‍ ആഹ്വാനം ചെയ്തു. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം പ്രോത്സാഹനജനകമാണെന്നും 'കൃഷിയാകണം കുട്ടികളുടെ ലഹരി'യെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ സ്മരണാര്‍ഥമുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പൂര്‍ണ്ണ പിന്തുണയും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ പദ്ധതിയുടെ ഭാഗമായതോടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും കതിര്‍ ക്ലബ്ബുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും ഉദ്യോഗസ്ഥതല പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ