Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എൽപിഎസ്ടി ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാർ; മയിൽപ്പീലി വിവാദത്തിലും പ്രതികരണവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

എൽപിഎസ്ടി ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാർ; മയിൽപ്പീലി വിവാദത്തിലും പ്രതികരണവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

ആലപ്പുഴ: എൽപിഎസ്ടി (LPST) റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ഉദ്യോഗാർഥികളുമായി നേരത്തെയും പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക് സർക്കാർ പൂർണ്ണ സന്നദ്ധമാണെങ്കിലും അതിന്റെ തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നേയുള്ളൂ. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ ആരോഗ്യം വീണ്ടെടുത്ത് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂളുകളിലെ 'മയിൽപ്പീലി' വിവാദത്തിലും മന്ത്രി വിശദീകരണം നൽകി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചതല്ലെന്നും, അധ്യാപക സംഘടന നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിലും വിവിധ സംഘടനകൾക്ക് ഇത്തരത്തിൽ അനുമതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ജോയിന്റ് ഡയറക്ടറുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിലും അത് മനഃപൂർവ്വമല്ലെന്നും, സംഭവിച്ച വീഴ്ച കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മയിൽപ്പീലി വിവാദത്തിൽ ഇടതുപക്ഷത്തിന് വിമർശനം ഉന്നയിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മന്ത്രി തുറന്നടിച്ചു. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധികളെ കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മുൻ എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Related articles

See all
Popular News

ഏതൻസിൽ ഇരട്ട വെങ്കലത്തിളക്കവുമായി വസുദേവ് അരവിന്ദ്; ലോക യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പിൽ ക...

Popular News

ബാലഭാസ്കർ കേസ്; സിബിഐ പുനരന്വേഷണം തുടങ്ങി, മാതാപിതാക്കളുടെ മൊഴിയെടുത്തു പള്ളിപ്പുറത്തെ അപക...

Popular News

മേട്ടുപ്പാളയത്തെ മഴ തിരിച്ചടിയായി: ചെറിയുള്ളിക്ക് തീവില; കോഴിയിറച്ചി വില 160-ലേക്ക് താഴ്ന്...

Popular News

എന്ത് പ്രകോപനമുണ്ടായാലും ദേഷ്യം വേണ്ട; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന...

Save your stories

Sign in