പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അത്തപ്പൂക്കളമിട്ട് തുടക്കമിട്ട ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി തന്നെ നിർവ്വഹിച്ചു. ചടങ്ങിന്റെ ഭാഗമായി ഓഫീസിലെ ജീവനക്കാർക്ക് മന്ത്രി ഓണക്കോടികൾ സമ്മാനിക്കുകയും തുടര്‍ന്ന് എല്ലാവരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കുകയും ചെയ്തു.
സദ്യയ്ക്ക് ശേഷം മന്ത്രിയും ജീവനക്കാരും ഒന്നിച്ച് ഓണപ്പാട്ടുകൾ പാടിയത് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശവും മാറ്റും കൂട്ടി. വി.കെ. ശ്രീകണ്ഠൻ എം.പി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.എസ്. ഇർഷാദ്, സ്പേഷ്യൽ സെക്രട്ടറി വി.ജി. മിനിമോൾ, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, എസ്.സി.-എസ്.ടി. പിന്നാക്ക ക്ഷേമ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.