നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം: എഫ്‌ഐആറുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: മന്ത്രി ഒ ജെ ജനീഷ്
തിരുവനന്തപുരം: നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ഭരണകൂടങ്ങളുടെ ജനവിരുദ്ധതയെയും സ്വേച്ഛാധിപത്യ പ്രവണതകളെയും ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കൊണ്ട് തിരുത്തിക്കാനാകും എന്നതിന്റെ ഏറ്റവും വലിയ സന്ദേശമാണ് ഈ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്ദര്‍മന്തറിലും രാജ്യത്തിന്റെ വിവിധ തെരുവുകളിലും ഭീഷണികളെയും ലാത്തിചാര്‍ജുകളെയും അതിജീവിച്ച് സമരരംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പോരാട്ടത്തിനുള്ള അംഗീകാരമാണിത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ സംരക്ഷിക്കുന്നതുമാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.