Logo
Thu, Sep 03, 2026 • 09:54 AM
LIVE TV
Watch

No business videos available

No Middle East videos available

ഉപനേതൃപദവിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ; പിണറായി വിജയനുമായി ചര്‍ച്ചയ്ക്കില്ലെന്ന് സി.പി.ഐ; കത്തിന് രേഖാമൂലം മറുപടി വേണമെന്ന് ആവശ്യം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2026
1 min read
SHARE:
SAVE: Login to save

ഉപനേതൃപദവിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ; പിണറായി വിജയനുമായി ചര്‍ച്ചയ്ക്കില്ലെന്ന് സി.പി.ഐ; കത്തിന് രേഖാമൂലം മറുപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം മുറുകുന്നതിനിടെ, വിഷയത്തില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനുമായി ചര്‍ച്ചയ്ക്കില്ലെന്ന കടുത്ത നിലപാടുമായി സി.പി.ഐ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി.

ഉപനേതൃപദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി വേണമെന്നാണ് സി.പി.ഐയുടെ പ്രധാന ആവശ്യം. മറുപടി നല്‍കേണ്ടത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയോ മുന്നണി കണ്‍വീനറോ ആകണമെന്നും, ഈ മറുപടി ലഭിച്ച ശേഷം മാത്രം തുടര്‍നടപടികള്‍ തീരുമാനിച്ചാല്‍ മതിയെന്നും പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. സി.പി.ഐ.എമ്മിനെ ഒന്നാകെ എതിര്‍ക്കാതെ പിണറായി വിജയനെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് സി.പി.ഐ നടത്തുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഉപനേതൃപദവി ആര്‍ക്കും നല്‍കാതെ ഒഴിച്ചിടാനാണ് സി.പി.ഐ.എം ആലോചിക്കുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇത്തരം തീരുമാനങ്ങള്‍ ഔദ്യോഗികമായി രേഖാമൂലം അറിയിക്കുകയാണ് രാഷ്ട്രീയ മാന്യതയെന്നും, അറിയിപ്പ് ലഭിച്ച ശേഷം തക്കതായ പ്രതികരണം നടത്തുമെന്നും സി.പി.ഐ വ്യക്തമാക്കുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10