യൂണിവേഴ്സിറ്റികളില്‍ ഇടതുപക്ഷ അനുഭാവികളെ താല്‍ക്കാലിക ജീവനക്കാരായി തിരുകിക്കയറ്റുന്നത് അതീവ ഗൗരവകരമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ. എംജി യൂണിവേഴ്സിറ്റിയുടെ മുൻ ചെയർമാനും എസ്എഫ്ഐ നേതാവുമായ ആൾ പോലും യൂണിവേഴ്സിറ്റിയുടെ ക്വസ്റ്റ്യൻ പേപ്പർ തയാറാക്കുന്ന വിഭാഗത്തില്‍ താൽക്കാലിക ജീവനക്കാരനായി കടന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർവകലാശാലകളിലെ പ്രധാനപ്പെട്ട സെക്ഷനുകളില്‍ ഇത്തരക്കാരെ നിയമിക്കുന്നത് സർട്ടിഫിക്കറ്റ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നതിന് വേണ്ടിയാണോ എന്നും അരുണ്‍ രാജേന്ദ്രന്‍ ചോദിച്ചു. എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന് സർട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.
യൂണിവേഴ്സിറ്റികളിൽ താൽക്കാലിക ജീവനക്കാരായി ഇടതുപക്ഷ അനുഭാവികളെയും എസ്എഫ്ഐ നേതാക്കളെയും നിയമിക്കുകയാണ്. പരീക്ഷാഭവൻ ക്വസ്റ്റ്യൻ പേപ്പർ വിഭാഗം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താൽക്കാലിക ജീവനക്കാരായി ഇടതുപക്ഷ അനുഭാവികൾ കടന്നുവരുന്നു. എംജി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ താൽക്കാലിക ജീവനക്കാരാണ് പരീക്ഷാഭവനിൽ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചതു പോലെ കേരളത്തിൽ ഒരു സർട്ടിഫിക്കറ്റ് മാഫിയ ഉണ്ട്. ആ സർട്ടിഫിക്കറ്റ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നതിന് വേണ്ടിയാണോ യൂണിവേഴ്സിറ്റികളിലെ തന്ത്രപ്രധാന ഇടങ്ങളില്‍ ഇടതുപക്ഷ അനുഭാവികളെ തിരുകിക്കയറ്റുന്നതെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ പ്രസ്താവനയില്‍ ചോദിച്ചു.
യൂണിവേഴ്സിറ്റികളില്‍ ഇടതുപക്ഷ അനുഭാവികളെയും എസ്എഫ്ഐക്കാരെയും തിരുകിക്കയറ്റുന്നത് സർട്ടിഫിക്കറ്റ് മാഫിയയ്ക്ക് ഒത്താശ ചെയ്യാനോ?; കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രൻ