ജോസ് കുറ്റിയാനിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി
ഇടുക്കി ജില്ലയുടെ പ്രഥമ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി.
ദീര്‍ഘകാലം എ.ഐ.സി.സി അംഗമായും കെ.പി.സി.സി നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ച ജോസ് കുറ്റിയാനി ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു. സംഘടനാ രംഗത്തും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും.
വിദ്യാര്‍ത്ഥി കാലം മുതല്‍ ജോസ് കുറ്റിയാനിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭിച്ചിട്ടുണ്ട്.കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്തശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു. സൗഹൃദവും ലാളിത്യവും നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നും മനസ്സില്‍ നിലനില്‍ക്കും.
ജോസ് കുറ്റിയാനിയുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഇടുക്കിയിലെ പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സണ്ണി ജോസഫ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.