Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഇന്ദിരാഭവനിൽ

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഇന്ദിരാഭവനിൽ

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നതിനായി നിര്‍ണായക തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.  സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനുള്ള വിപുലമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. 

ഇതിന് പുറമെ, വിവിധ ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ രൂപീകരണവും പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് രാഷ്ട്രീയകാര്യ സമിതി യോഗം രൂപം നല്‍കും. സര്‍ക്കാരിന്റെ പ്രധാന ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള പ്രചരണ പരിപാടികള്‍ക്ക് യോഗത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കും.പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തും. 

ഇതിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ സമരങ്ങളും പ്രതിഷേധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും.  രാഷ്ട്രീയകാര്യ സമിതി യോഗത്തിന് തൊട്ടുപിന്നാലെ കെപിസിസി നേതൃയോഗവും ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളെക്കൂടി ഉള്‍പ്പെടുത്തി കെപിസിസി ജനറല്‍ ബോഡി യോഗം ചേരുന്ന കാര്യത്തിലും ഇന്നത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in