നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കൊലപാതകം: കൂടരഞ്ഞി സ്വദേശി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ സത്യമെന്ന് സ്ഥിരീകരിച്ച് പൊലീസ്; കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്
കോഴിക്കോട്: രണ്ട് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന കൂടരഞ്ഞി സ്വദേശി മുഹമ്മദിന്റെ അസാധാരണ വെളിപ്പെടുത്തല്‍ സത്യമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 1986 നവംബറില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണെന്നാണ് നിലവില്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മുഹമ്മദിന്റെ വെളിപ്പെടുത്തലിന്മേല്‍ ഒരു വര്‍ഷത്തോളമായി നടന്നുവന്ന വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍ണായക പുരോഗതി ഉണ്ടായിരിക്കുന്നത്.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പതിനാലാം വയസ്സിലാണ് മുഹമ്മദ് ആദ്യ കൊലപാതകം നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം താനൊരു കൊലപാതകിയാണെന്ന് സ്വയം വെളിപ്പെടുത്തിയും, തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും 55-കാരനായ മുഹമ്മദ് രംഗത്തെത്തിയപ്പോള്‍ തുടക്കത്തില്‍ കേരള പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയിരുന്നു. മുഹമ്മദ് കൊന്നത് ആരെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞ 11 മാസമായി പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു.
കൊല്ലപ്പെട്ടയാളെ ഒടുവില്‍ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ വലിയ സമാധാനമുണ്ടെന്ന് മുഹമ്മദ് പ്രതികരിച്ചു. താന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും, തിരിച്ചറിവില്ലാത്ത കാലത്ത് ചെയ്തുപോയ തെറ്റ് തിരിച്ചറിവുള്ള പ്രായത്തില്‍ ഏറ്റുപറയുക മാത്രമാണ് ചെയ്തതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു. കൂടാതെ, വെള്ളയില്‍ ബീച്ചില്‍ വെച്ച് നടത്തിയ രണ്ടാമത്തെ കൊലപാതകത്തിലും ഇരയായ വ്യക്തിയെ ഉടന്‍ തന്നെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.