Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മമ്പാട് ദമ്പതികൾ കുട്ടികളെ പൂട്ടിയിട്ടു; കണ്ണിന് ഗുരുതര പരിക്ക്; രണ്ടാനമ്മ അടിച്ചെന്ന് കുട്ടി

മമ്പാട് ദമ്പതികൾ കുട്ടികളെ പൂട്ടിയിട്ടു; കണ്ണിന് ഗുരുതര പരിക്ക്; രണ്ടാനമ്മ അടിച്ചെന്ന് കുട്ടി
മമ്പാട് ഇതര സംസ്ഥാനക്കാരായ ദമ്പതിമാർ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കുട്ടികളിൽ ഒരാളുടെ രണ്ട് കണ്ണിനും ഗുരുതര പരിക്ക്. കണ്ണ് തുറക്കാൻ സാധിക്കാത്ത സ്ഥിതിയിലാണുള്ളത്. നാലും അഞ്ചും വയസുള്ള പത്മപ്രിയ, ഭുവനേശ്വർ എന്നിവരെയാണ് തമിഴ്നാട് സ്വദേശി തങ്കരാജും ഭാര്യ മരിയമ്മയും വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. മാരിയമ്മ കുട്ടികളുടെ രണ്ടാനമ്മയാണ്. അമ്മ അടിച്ചെന്നും ഇനി അമ്മയെ കാണണ്ടെന്നും വീട്ടിൽ പോകണ്ടെന്നുമാണ് കുട്ടികളിലൊരാൾ പറഞ്ഞു. ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ദേഹത്താകെ അടിയേറ്റ പാടുകളാണുള്ളത്. ഭക്ഷണം കൊടുക്കാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടാണ് ദമ്പതികൾ പുറത്തു പോകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അധികൃതർ എത്തി പൂട്ടു പൊളിച്ച് വീട്ടിൽ പ്രവേശിച്ചപ്പോൾ ആണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശരായ കുട്ടികൾ നേരെ നിൽക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in