Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജിമ്മോ ചെലവേറിയ ഡയറ്റോ വേണ്ട; ചെറിയ ശീലങ്ങളിലൂടെ 2 വർഷം കൊണ്ട് 52-കാരൻ കുറച്ചത് 65 കിലോ ഭാരം

ജിമ്മോ ചെലവേറിയ ഡയറ്റോ വേണ്ട; ചെറിയ ശീലങ്ങളിലൂടെ 2 വർഷം കൊണ്ട് 52-കാരൻ കുറച്ചത് 65 കിലോ ഭാരം

തീവ്രമായ ജിം വർക്ക് ഔട്ടുകളോ, കീശ കാലിയാക്കുന്ന ചെലവേറിയ ഡയറ്റ് പ്ലാനുകളോ ഒന്നുമില്ലാതെയാണ് ടെക് സംരംഭകനായ 52-കാരൻ നിരജ് ഝാ രണ്ട് വർഷം കൊണ്ട് 65 കിലോ ഭാരം അനായാസം കുറിച്ചത്. തന്റെ നിത്യജീവിതത്തിലെ ചെറിയ ശീലങ്ങളെ പടിപടിയായി മാറ്റിയതിലൂടെ 144 കിലോയെന്ന ഭാരത്തിൽ നിന്ന് 79 കിലോയെന്ന ആരോഗ്യകരമായ അവസ്ഥയിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. തുടർച്ചയായുള്ള കൊച്ചു ശീലങ്ങൾക്ക് ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നീരജിന്റെ ഈ വിജയഗാഥ.

2023-ൽ ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് നീരജിന്റെ ജീവിതത്തിൽ പുതിയൊരു തിരിവ ഉണ്ടാകുന്നത്. അന്ന് മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന് തുടക്കത്തിൽ 10 മിനിറ്റ് പോലും തുടർച്ചയായി നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാൽ പിന്തിരിയാൻ തയ്യാറാകാതിരുന്ന അദ്ദേഹം എല്ലാ ദിവസവും കൃത്യമായി എട്ട് മിനിറ്റ് നടക്കാം എന്ന് സ്വയം തീരുമാനമെടുത്തു. ഈ ചെറിയ തുടക്കം പിന്നീട് വലിയൊരു മാറ്റത്തിന് വഴിമാറി. ദിവസേനയുള്ള നടത്തം 10 മിനിറ്റും 20 മിനിറ്റുമായി മാറി ഒടുവിൽ അത് ഒരു മണിക്കൂർ വരെയായി വർദ്ധിച്ചു. ഇതിനൊപ്പം ആഴ്ചയിൽ മൂന്ന് ദിവസം മുടങ്ങാതെ വ്യായാമവും ശീലമാക്കി.

ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം തയ്യാറായി. മാനസിക സമ്മർദ്ദമുള്ള ദിവസങ്ങളിൽ പിസ്സ പോലെയുള്ള ജങ്ക് ഫുഡുകൾ കഴിക്കുന്ന ശീലം മാറ്റിയ അദ്ദേഹം, 'ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകാം, എന്നാൽ അതൊരിക്കലും അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള കാരണമല്ല' എന്ന തിരിച്ചറിവിലേക്ക് എത്തി. കോഴിമുട്ട, ചിക്കൻ, മീൻ, പനീർ, ഗ്രീക്ക് യോഗർട്ട് തുടങ്ങിയ ഹൈ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്തി.

ഇതിനിടയിൽ ബ്രഡ്, ബിസ്‌ക്കറ്റ് തുടങ്ങിയ ബേക്കറി ഉൽപ്പന്നങ്ങളും പഞ്ചസാരയുടെ അംശമുള്ള പഴവർഗ്ഗങ്ങളും പൂർണ്ണമായി ഉപേക്ഷിച്ചു. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നതും ദിനചര്യയുടെ ഭാഗമാക്കി. പെട്ടെന്ന് ഭാരം കുറയ്ക്കുന്ന വിചിത്രമായ ഡയറ്റുകളേക്കാൾ, സമയമെടുത്ത് ശരീരത്തിന് ഇണങ്ങുന്ന രീതിയിലുള്ള മാറ്റങ്ങളാണ് കൂടുതൽ ഗുണം ചെയ്യുകയെന്നാണ് നീരജിന്റെ ഈ ശീലങ്ങളെ പിന്തുണച്ചുകൊണ്ട് ആരോഗ്യ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നത്.

Related articles

See all
Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

ആരോഗ്യ സംരക്ഷണ നിലവാരം: ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ; ഒന്നാമത് മലേഷ്യ, പട്ടിക പുറത്തുവ...

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Save your stories

Sign in