Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആരോഗ്യ സംരക്ഷണ നിലവാരം: ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ; ഒന്നാമത് മലേഷ്യ, പട്ടിക പുറത്തുവിട്ട് ഇപ്സോസ്

ആരോഗ്യ സംരക്ഷണ നിലവാരം: ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ; ഒന്നാമത് മലേഷ്യ, പട്ടിക പുറത്തുവിട്ട് ഇപ്സോസ്

ന്യൂഡൽഹി: ആരോഗ്യ സംരക്ഷണ നിലവാരത്തിൽ ലോകത്ത് ഇന്ത്യയ്ക്ക് അഭിമാനാർഹമായ നേട്ടം. പ്രമുഖ മാർക്കറ്റ് റിസർച്ച് കമ്പനിയായ 'ഇപ്സോസ്' (Ipsos) നടത്തിയ സർവേയിൽ ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ലോകമെമ്പാടുമുള്ള 32 രാജ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 'ഇപ്സോസ് ക്വാളിറ്റി ഓഫ് കെയർ പെർസെപ്ഷൻ ഇൻഡക്സ്' പ്രകാരം മലേഷ്യ ഒന്നാം സ്ഥാനവും സിംഗപ്പൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മറ്റ് പല പാശ്ചാത്യ രാജ്യങ്ങളിലും ആരോഗ്യ സംവിധാനങ്ങളിൽ നീണ്ട കാത്തിരിപ്പും തൊഴിലാളികളുടെ കുറവും നിലനിൽക്കുമ്പോൾ, ഇന്ത്യയിൽ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൗരന്മാർക്കിടയിൽ ആരോഗ്യ സംവിധാനങ്ങളിലുള്ള വിശ്വാസം ഇന്ത്യയിൽ വളരെ കൂടുതലാണ്.

സർവേയിലെ പ്രധാന കണ്ടെത്തലുകൾ:

ഡോക്ടറുടെ അപ്പോയിന്റ്മെന്റ്: ഇന്ത്യയിൽ എളുപ്പത്തിൽ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഉറപ്പാക്കാൻ കഴിയുമെന്ന് 73 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തിൽ സർവേയിലെ 32 രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ഫാർമസികൾ: ഫാർമസികളിൽ മരുന്നുകൾ വാങ്ങാൻ കാത്തിരിപ്പ് ആവശ്യമില്ലെന്ന് 81 ശതമാനം പേരും സാക്ഷ്യപ്പെടുത്തി.

ഗുണനിലവാരം: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തെ 68 ശതമാനം പൗരന്മാരും അനുകൂലമായി വിലയിരുത്തി.

വെല്ലുവിളികൾ: മികച്ച ആരോഗ്യ സംരക്ഷണം വലിയൊരു വിഭാഗം ജനങ്ങൾക്ക് സാമ്പത്തികമായി എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലെയാണെന്ന് 74% ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു. ചികിത്സാച്ചെലവ് താങ്ങാനാവാത്തത് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. ഗുണനിലവാരമില്ലാത്ത ചികിത്സ (36%), വൃത്തിക്കുറവ് (28%) എന്നിവയും ചിലർ ഉന്നയിച്ചു.

പ്രധാന ആരോഗ്യ പ്രശ്നങ്ങൾ: പ്രമേഹമാണ് രാജ്യത്തെ പ്രധാന ആരോഗ്യ പ്രശ്നമെന്ന് സർവേ വ്യക്തമാക്കുന്നു. ഇതിനുപുറമെ മാനസികാരോഗ്യം (37%), സമ്മർദ്ദം (33%), അമിതവണ്ണം (20%), ലഹരിവസ്തുക്കളുടെ ഉപയോഗം (14%) എന്നിവയും പ്രധാന പ്രശ്നങ്ങളായി പട്ടികയിലുണ്ട്.

2026 ജൂലൈ 13 നും ആഗസ്റ്റ് 7 നും ഇടയിലാണ് ഇപ്സോസ് ഈ ഓൺലൈൻ സർവേ പൂർത്തിയാക്കി

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Save your stories

Sign in