Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല.മറ്റ് മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മൂന്നുപേരുടെ ജീവനെടുത്ത മിനി കൂപ്പർ കാറപകട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളി. പ്രോസിക്യൂഷൻ ഉന്നയിച്ച ശക്തമായ വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയിരുന്നത്. വിധിയെ തുടർന്ന് പ്രതികൾ ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ തുടരും.

അപകടദിവസം കാർ മണിക്കൂറിൽ 163 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അമിതവേഗതയിൽ വാഹനം പായിക്കുന്നത് പ്രതിയുടെ സ്ഥിരം ശീലമാണെന്നും, പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങളെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ മൂന്നാം പ്രതി ജോയൽ അപകടത്തിന് ശേഷം സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പൊലീസ് കോടതിയിൽ ഹാജരാക്കിയത് പ്രതികൾക്ക് വലിയ തിരിച്ചടിയായി. ഒക്ടോബർ 11-ന് രാവിലെ 9.25-ന് അയച്ച ഈ ഓഡിയോ സന്ദേശത്തിൽ പ്രതികൾ മദ്യപിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. ബാറിൽ പോയി മദ്യപിച്ചെന്നും, തിരിച്ചുവരുന്ന വഴി വണ്ടി സ്പീഡിലാണ് ഓടിച്ചതെന്നും സ്കൂട്ടറിലിടിച്ച മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും സന്ദേശത്തിൽ പറയുന്നു.

ഒക്ടോബർ 11-ന് പുലർച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്നലിന് സമീപം നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. വയനാട് മടക്കിമല സ്വദേശി ദേവിക (21), മംഗലാപുരം സ്വദേശി ഇയാസ് (21), പാലക്കാട് സ്വദേശി ഗോപിക (21) എന്നിവരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടത്.

Related articles

See all
Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Popular News

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി; കാളിരാജ് മഹേഷിന് പകരം ആര്‍ നിശാന്തിനി

Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Save your stories

Sign in