Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ധീരതയ്ക്ക് ആദരം; ഫ്ളൈദുബായ് വിമാന ജീവനക്കാര്‍ക്ക് യു.എ.ഇയുടെ പരമോന്നത ബഹുമതി

ഗുരുതരമായി പരിക്കേറ്റിട്ടും അവസാന നിമിഷം വരെ പൊരുതിയ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍, സമയോചിതമായി കോക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുക വഴി മറ്റ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് അവസരമൊരുക്കി. തുട...

ധീരതയ്ക്ക് ആദരം; ഫ്ളൈദുബായ് വിമാന ജീവനക്കാര്‍ക്ക് യു.എ.ഇയുടെ പരമോന്നത ബഹുമതി

അബുദാബി: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം സമയോചിതമായി പരാജയപ്പെടുത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച വിമാന ജീവനക്കാര്‍ക്ക് യു.എ.ഇയുടെ പരമോന്നത ബഹുമതി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ജീവനക്കാര്‍ക്ക് 'ഓര്‍ഡര്‍ ഓഫ് സായിദ് II' മെഡലുകള്‍ സമ്മാനിച്ചത്. വിദേശ നയതന്ത്രജ്ഞര്‍ക്കും പൊതുസേവന രംഗത്തെ പ്രമുഖര്‍ക്കും മാത്രം നല്‍കുന്ന അതിപ്രധാനമായ പുരസ്‌കാരമാണിത്.

സെപ്റ്റംബര്‍ 30-നാണ് ലോകത്തെ ഞെട്ടിച്ച ഈ ആകാശ നാടകം അരങ്ങേറിയത്. ദുബായില്‍ നിന്ന് യാത്രക്കാരുമായി ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈദുബായ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ 29-കാരനായ കോ-പൈലറ്റ് ശ്രമിക്കുകയായിരുന്നു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിലേക്ക് വിമാനം ഇടിച്ചിറക്കി വന്‍ നാശനഷ്ടവും ആളപായവും വരുത്താനായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ഒക്ടോബര്‍ 9-ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. കോക്പിറ്റിലുണ്ടായിരുന്ന സുരക്ഷാ കോടാലി ഉപയോഗിച്ച് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമായിരുന്നു ഈ അതിക്രമം.

ഗുരുതരമായി പരിക്കേറ്റിട്ടും അവസാന നിമിഷം വരെ പൊരുതിയ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍, സമയോചിതമായി കോക്പിറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുക വഴി മറ്റ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് അവസരമൊരുക്കി. തുടര്‍ന്ന് ഹൈജാക്ക് ശ്രമം പരാജയപ്പെടുകയും, വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഒക്ടോബര്‍ 3-ന് ശൈഖ് ഹംദാന്‍ ആശുപത്രിയില്‍ നേരിട്ടെത്തി സന്ദര്‍ശിക്കുകയും ഭരണകൂടത്തിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ അസാധാരണമായ ധീരതയും ഉത്തരവാദിത്തബോധവും കാണിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ജീവനക്കാരുടെ സേവനം രാജ്യം എക്കാലവും സ്മരിക്കുമെന്ന് ശൈഖ് ഹംദാന്‍ ചടങ്ങില്‍ വ്യക്തമാക്കി. മനുഷ്യജീവനുകള്‍ സംരക്ഷിക്കുന്നതാണ് ഏറ്റവും മഹത്തരമായ കടമയെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷും പ്രതികരിച്ചു.

Related articles

See all
Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Popular News

ഇറാന്‍-യുഎസ് സമാധാനം ലക്ഷ്യമിട്ട് വീണ്ടും ഇറാനില്‍ ചര്‍ച്ച; പങ്കെടുത്തത് സൗദി, പാകിസ്ഥാന്‍...

Popular News

നാലാം തവണയും ബ്രസീല്‍ പ്രസിഡന്റ്; ചരിത്രം കുറിച്ച് ലുല ഡസില്‍വ

Popular News

ഉപയോക്താക്കൾക്ക് തിരിച്ചടി; ഗൂഗിൾ ഡ്രൈവിലേക്കും ഫോട്ടോസിലേക്കും പരസ്യക്കണ്ണ്, സ്വകാര്യതാ ന...

Save your stories

Sign in