Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്രെയിനില്‍ രാത്രി മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യണ്ട; രാത്രി 11 മുതല്‍ രാവിലെ 5 വരെ ചാര്‍ജിംഗ് പോയിന്റുകള്‍ ഓഫാക്കാന്‍ റെയില്‍വേ

ട്രെയിനില്‍ രാത്രി മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യണ്ട; രാത്രി 11 മുതല്‍ രാവിലെ 5 വരെ ചാര്‍ജിംഗ് പോയിന്റുകള്‍ ഓഫാക്കാന്‍ റെയില്‍വേ

യാത്രയ്ക്കിടയിൽ ട്രെയിനുകളിൽ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയുള്ള സമയങ്ങളിൽ കോച്ചുകളിലെ ചാർജിംഗ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്തിടണമെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും വ്യക്തമായ നിർദേശം നൽകി. അടുത്തിടെ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ കറുത്ത പുക പടർന്ന വലിയ അപകട സാഹചര്യം ഉടലെടുത്തതിനെ തുടർന്നാണ് ബോർഡിന്റെ ഈ അടിയന്തര നടപടി.

രാത്രികാലങ്ങളിലെ ഈ ആറു മണിക്കൂർ സമയപരിധിയിൽ എല്ലാ കോച്ചുകളിലെയും പവർ സപ്ലൈ സ്വിച്ച് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബോധവൽക്കരണവും ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും. ഇതോടൊപ്പം റെയിൽവേ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും തുടർച്ചയായി മിന്നൽ പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്. ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് തന്നെ ഓഫ് ചെയ്യുന്നുണ്ടോ എന്ന് ഈ പരിശോധനകളിലൂടെ ഉറപ്പുവരുത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള വീഴ്ചകൾക്കെതിരെയും ബോർഡ് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ട്രെയിനുകളിൽ രാത്രികാലങ്ങളിൽ ചാർജിംഗ് നിയന്ത്രിക്കുന്നതിനുള്ള പ്രാഥമിക നിയമം 2014 ജൂൺ 19-നാണ് റെയിൽവേ ആദ്യം കൊണ്ടുവരുന്നത്. ബെംഗളൂരു-ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസ്സിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി മുന്നോട്ടുവെച്ച ശിപാർശയെ തുടർന്നായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്.

തുടർന്ന് 2021 മാർച്ചിൽ ഈ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ വീണ്ടും ഊന്നിപ്പറയുകയും, മാർച്ചിൽ തന്നെ വെസ്റ്റേൺ റെയിൽവേ ഇത്തരം നിയന്ത്രിത സമയങ്ങളിൽ ചാർജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. രാത്രി 11 മുതൽ പുലർച്ചെ 5 വരെ ചാർജിംഗ് സൗകര്യം ലഭ്യമാകില്ല എന്നതിനാൽ, രാത്രി യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ യാത്രക്കാർ അവരുടെ ഫോണുകളും മറ്റ് അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്തുവെയ്ക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related articles

See all
Popular News

തേനി ജില്ലാ ജയിൽ ചാട്ടം: വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; അഞ്ചുപേർക്കായി തിരച്ചിൽ ഊർജ്ജ...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Save your stories

Sign in