Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഖര്‍ഗെ നേരിട്ടത് ജാതീയ അപമാനം': ഹല്‍ദ്വാനി വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബംഗളൂരു പോലീസ്

'ഖര്‍ഗെ നേരിട്ടത് ജാതീയ അപമാനം': ഹല്‍ദ്വാനി വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബംഗളൂരു പോലീസ്

ബെംഗളൂരു: എഐസിസി പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ 'ശുദ്ധീകരണ ക്രിയകള്‍' നടത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ബെംഗളൂരു പൊലീസ് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 31-ന് ആദിവാസി കോണ്‍ഗ്രസ് മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ടി.ആര്‍. രാമപ്പ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് ബെംഗളൂരു വിധാനസൗധ പൊലീസ് നടപടിയെടുത്തത്.

ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി രാംലീല മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിന് പിന്നാലെയാണ് സംഭവം. ദളിത് വിഭാഗത്തില്‍പ്പെട്ട ഖര്‍ഗെ പങ്കെടുത്തതിനെ തുടര്‍ന്ന് വേദി അശുദ്ധമായെന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജാതീയമായി അപമാനിക്കുകയും ശുദ്ധീകരണ ചടങ്ങുകള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതിയിലെ ആരോപണം. കൂടാതെ, ഈ നടപടിയെ മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ മഹേന്ദ്ര ഭട്ടിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

പൗരാവകാശ സംരക്ഷണ നിയമം, പട്ടികജാതി/പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196(1)(ബി) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവം നടന്നത് ഉത്തരാഖണ്ഡിലാണെങ്കിലും, കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ബെംഗളൂരു പൊലീസ് അതിര്‍ത്തി തടസ്സമാകാത്ത രീതിയില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ അന്വേഷണങ്ങള്‍ക്കായി എഫ്ഐആര്‍ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി പൊലീസിന് കൈമാറും.

Related articles

See all
Popular News

നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്: പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് പോലീസ് സ്ഥിരീക...

Popular News

തമിഴ്‌നാട്ടിൽ വൻ ജനപ്രിയ പ്രഖ്യാപനം; സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ 5 വർഷ...

Popular News

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് അടക്കം 6 പേർ അപകടത്തിൽ, തിരച്ചിൽ തുടരുന്നു

Popular News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല ക...

Save your stories

Sign in