Logo
Sat, Aug 22, 2026 • 05:45 PM
LIVE TV
Watch

No business videos available

No Middle East videos available

ഓണം വരെ മഴ ശക്തമാകും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 22, 2026
1 min read
SHARE:
SAVE: Login to save

ഓണം വരെ മഴ ശക്തമാകും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഓണം വരെ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിന് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഓഗസ്റ്റ് 22 മുതൽ 26 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ഓഗസ്റ്റ് 23, 24, 25 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലകളിലെ യെല്ലോ അലേർട്ട്

ഞായറാഴ്ച (ഓഗസ്റ്റ് 23): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

തിങ്കളാഴ്ച (ഓഗസ്റ്റ് 24): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ.

ചൊവ്വാഴ്ച (ഓഗസ്റ്റ് 25): കോട്ടയം, ഇടുക്കി, എറണാകുളം.

ഈ ജില്ലകളിലാണ് നിലവിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10