Logo
Tue, Sep 01, 2026 • 12:23 PM
LIVE TV
Watch

No business videos available

No Middle East videos available

വീര്യം കുറഞ്ഞ മദ്യം: തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമെന്ന് മന്ത്രി എം ലിജു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 01, 2026
1 min read
SHARE:
SAVE: Login to save

വീര്യം കുറഞ്ഞ മദ്യം: തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമെന്ന് മന്ത്രി എം ലിജു

മദ്യ നയം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് എക്‌സൈസ്  മന്ത്രി എം.ലിജു. ഈ മാസം തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കി നയം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് എക്‌സൈസ്  നയമെന്നും അദ്ദേഹം വ്യക്തമാക്കി.

യാതൊരുവിധ നിയമവിരുദ്ധ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും കോട്ടയത്ത് അടക്കം കണ്ട വീഴ്ചകളില്‍ കര്‍ശന നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസിനെ മോഡേണ്‍ ഫോഴ്‌സ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കഴിഞ്ഞ സര്‍ക്കാര്‍ എക്‌സൈസിന്റെ നവീകരണത്തിന് യാതൊന്നും ചെയ്തിട്ടില്ലെന്നും എം. ലിജു കുറ്റപ്പെടുത്തി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10