Logo
Fri, Aug 21, 2026 • 06:07 PM
LIVE TV
Watch

No business videos available

No Middle East videos available

വൈദ്യുതി മേഖല കൂടുതൽ ജനസൗഹൃദമാക്കും; ഇടുക്കിക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി സണ്ണി ജോസഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 21, 2026
1 min read
SHARE:
SAVE: Login to save

വൈദ്യുതി മേഖല കൂടുതൽ ജനസൗഹൃദമാക്കും; ഇടുക്കിക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ മേഖലകളിലെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതൽ ജനസൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സന്ദർശിച്ച ശേഷമായിരുന്നു പ്രത്യേക അവലോകന യോഗം ചേർന്നത്.

ഇടുക്കിക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ഉറപ്പ്

കേരളത്തിന്റെ പവർ ഹൗസായ ഇടുക്കി ഡാമിന്റെയും പവർ ഹൗസിന്റെയും പ്രവർത്തനം ഏറെ അഭിമാനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതിയും ഗതാഗത പ്രശ്നങ്ങളും കണക്കിലെടുത്ത് ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ജില്ലയിൽ പുരോഗമിക്കുന്ന വിവിധ വൈദ്യുതി പ്രസരണ-വിതരണ പദ്ധതികൾ യോഗത്തിൽ വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10