Logo
Tue, Jul 14, 2026 • 10:17 PM
LIVE TV
Watch

No business videos available

No Middle East videos available

താലിബാന്‍ : ചൈനയുടെ നടപടിയില്‍ സിപിഎം നിലപാട് വ്യക്തമാക്കണം ; ഇന്ത്യ ക്രിയാത്മകമായി പ്രതികരിക്കണമെന്നും കെ.സി വേണുഗോപാൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 17, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

താലിബാന്‍ : ചൈനയുടെ നടപടിയില്‍ സിപിഎം നിലപാട് വ്യക്തമാക്കണം ; ഇന്ത്യ ക്രിയാത്മകമായി പ്രതികരിക്കണമെന്നും കെ.സി വേണുഗോപാൽ
തിരുവനന്തപുരം : താലിബാനെ പിന്തുണയ്ക്കുന്ന ചൈനയുടെ നടപടിയെക്കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. താലിബാൻ അയൽപക്കത്ത് ആശങ്ക പടർത്തുമ്പോൾ ഇന്ത്യ ക്രിയാത്മകമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://www.facebook.com/kcvenugopalmp/videos/612813609732426 'തീവ്രവാദം അധികാരം പിടിക്കുമ്പോൾ ജനാധിപത്യം വിദൂര സ്വപ്നമാകും. ഇത് ലോകത്തിനുള്ള പാഠമാണ്. ഒരു മതഭീകരത ചൂണ്ടിക്കാട്ടി മറ്റൊരു മതഭീകരതയെ വെള്ളപൂശാൻ നടത്തുന്ന ശ്രമങ്ങളോടും സമരസപ്പെടാനാവില്ല. വർഗീയതയും മത ഭീകരതയും പാടേ എതിർക്കപ്പെടണം. സംവാദത്തിന് പഴുതില്ലാത്ത ആശയങ്ങൾ എങ്ങനെയാണ് പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയെന്ന് നാം ചിന്തിക്കണം. അഫ്ഗാനിസ്ഥാനിൽ ചവിട്ടിയരക്കപ്പെടുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന കോടിക്കണക്കിന് നിസഹായർക്കൊപ്പം മനസുകൊണ്ട് ചേർന്നു നിൽക്കുകയെന്നത് നമ്മുടെ രാഷ്ട്രീയ ധാർമ്മികതയാണ്.'- കെ.സി വേണുഗോപാൽ ഫേസ്ബുക്കില്‍ കുറിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10