Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആര്‍ത്തവവിരാമ കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ 'ഋതു താരെ'; പുതിയ പദ്ധതിയുമായി കര്‍ണാടക സർക്കാർ

ആര്‍ത്തവവിരാമ കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ 'ഋതു താരെ'; പുതിയ പദ്ധതിയുമായി കര്‍ണാടക സർക്കാർ

കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ആരോഗ്യ സംരംഭമായ 'ഋതു താരെ' കര്‍ണാടക സ്റ്റേറ്റ് മിഡ്-ലൈഫ് വിമന്‍സ് ഹെല്‍ത്ത് ആന്‍ഡ് മെനോപോസ് പ്രോഗ്രാമിന് തുടക്കമായി. ഇടത്തരം പ്രായത്തിലുള്ള സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനായി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളെ സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍, താലൂക്ക്-ജില്ലാ ആശുപത്രികള്‍, തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ എന്നിവയിലൂടെയാണ് പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ഓരോ ജില്ലയും അര്‍ഹരായ സ്ത്രീകളെ കണ്ടെത്തുകയും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും വിലയിരുത്തുകയും ചെയ്യും. ആശാവര്‍ക്കര്‍മാര്‍, ആശാ മെന്റര്‍മാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് താഴേത്തട്ടില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചകളിലും, മെഡിക്കല്‍ കോളേജുകളില്‍ ശനിയാഴ്ചകളിലും പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള കാര്‍ഡിയോമെറ്റബോളിക് പരിശോധനകള്‍ക്കൊപ്പം സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവയ്ക്കുള്ള സ്‌ക്രീനിംഗും ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. കൂടാതെ മാനസികാരോഗ്യ പരിശോധന, പോഷകാഹാര കൗണ്‍സിലിംഗ്, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തലും ഓസ്റ്റിയോപൊറോസിസ് പ്രതിരോധവും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പരിശീലന മൊഡ്യൂളുകളും ഹെല്‍ത്ത് കാര്‍ഡുകളും വകുപ്പ് തയ്യാറാക്കുന്നുണ്ട്.

സ്‌ക്രീനിങ് കവറേജ്, റഫറലുകള്‍, സേവന ലഭ്യത, പ്രവര്‍ത്തനക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ പൈലറ്റ് പ്രോജക്ട് മൂന്ന് മാസത്തിന് ശേഷം വിലയിരുത്തും. ഇതിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കര്‍ണാടകയിലുടനീളം പദ്ധതി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in