Logo
Wed, Jun 17, 2026 • 12:06 PM
LIVE TV
Watch

No business videos available

No Middle East videos available

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌ക്കര്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍, കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2026
1 min read
SHARE:
SAVE: Login to save

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌ക്കര്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍, കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ  ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും 'വടകര സ്‌ക്വാഡ്' വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനുമായ ജിതിന്‍ ഭാസ്‌കറിനെ വടകര സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്‌ക്രീന്‍ഷോട്ട്  സമൂഹമാധ്യമങ്ങളില്‍ ആദ്യം പ്രചരിപ്പിച്ചതിന് പിന്നില്‍ ഇയാളാണെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച ആളിലേക്ക് അന്വേഷണം എത്തുന്നതിനാണ് ജിതിനെ അറസ്റ്റ് ചെയ്തതെന്ന്  എസ്പി ടി. ഫറാഷ് അറിയിച്ചു.

സാമുദായിക ഐക്യം തകര്‍ത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കല്‍, തെളിവു നശിപ്പിക്കല്‍, പ്രേരണ കുറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യം പ്രചരിച്ച ഈ സ്‌ക്രീന്‍ഷോട്ട് പിന്നീട് റെഡ് കൗണ്ടര്‍, പോരാളി ഷാജി തുടങ്ങിയ മറ്റു ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു. 2024 ലോകസഭ തെരഞ്ഞെടുപ്പു സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്്റ്റിലായതോടെ സിപിഎം അടപടലം പ്രതിരോധത്തിലായിരിക്കുക.ാണ് സിപിഎം. പാര്‍ട്ടി ഇതുവരെ അണികളോട് പറഞ്ഞ സകല നുണകളും ശാസ്ത്രീയ പരിശോധനയിലുടെ പൊലീസ് പൊളിച്ചു കളഞ്ഞു. എന്നാല്‍ ജിതിന്‍ ഭാസ്‌ക്കറാണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചതെന്ന് ഇപ്പോഴും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് ആദ്യം പോസ്റ്റ് ചെയ്തത് ഇയാള്‍ ആണെന്ന് ഉറപ്പാണ്. പക്ഷേ ഇത്തരമൊരു മേച്ഛമായ ചിന്തക്ക് പിന്നിലെ സൂത്രധാരന്‍ ആരാണെന്നാണ്, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം നിയോഗിക്കപ്പെട്ട പുനര്‍ അന്വേഷണ പൊലീസ് സംഘം പരിശോധിക്കുന്നത്.

അതിനിടെ ഉന്നതനായ ഒരു സിപിഎം നേതാവിന്റെ നിര്‍ദേശപ്രകാരമാണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചതെന്നും ഇയാളെ രക്ഷിക്കാന്‍ പ്രതികള്‍ കുറ്റം എല്‍ക്കുകയായിരുന്നുവെന്നും പറയുന്നു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഇപ്പോള്‍ പിടിയിലായ ജിതിന്‍ ഭാസ്‌കര്‍. കേസിലെ ആദ്യ ഔദ്യോഗിക അറസ്റ്റാണിത്. ഇനിയും കൂടുതല്‍പേരുടെ അറസ്റ്റുണ്ടാവുമെന്നാണ് അറിയുന്നത്. 

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പുനര്‍ അന്വേഷണം വന്നത്. യഥാര്‍ത്ഥ പ്രതികളെയും സന്ദേശത്തിന്റെ ഉറവിടവും കണ്ടെത്താനായി കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പുതിയൊരു പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഈ പ്രത്യേക അന്വേഷണ സംഘം ജൂണ്‍ മാസത്തില്‍ ആദ്യ യോഗം ചേര്‍ന്ന് അന്വേഷണം പുനരാരംഭിച്ചു. പോസ്റ്റ് പങ്കുവെച്ചവരെയും ഗ്രൂപ്പ് അഡ്മിന്‍മാരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സന്ദേശത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനായി മെറ്റയില്‍നിന്നുള്ള വിവരങ്ങളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സംഘം പരിശോധിച്ചിരുന്നു. ഇനി വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനാണ് സാധ്യത. 


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10