Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിനെ പൂർണ്ണമായും കൊവിഡ് ചികിത്സാകേന്ദ്രമായി മാറ്റണം : കെ സുധാകരൻ എം.പി

കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിനെ പൂർണ്ണമായും കൊവിഡ് ചികിത്സാകേന്ദ്രമായി മാറ്റണം : കെ സുധാകരൻ എം.പി
കണ്ണൂർ : കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുന്നതിനാലും നിലവിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുത്തും കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിനെ പൂർണമായും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള കേന്ദ്രമായി മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എം.പി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്ത് നൽകി. പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ഹൃദയ രോഗ ചികിത്സാ വിഭാഗം ഒഴികെ ബാക്കിയുള്ള മുഴുവൻ സൗകര്യങ്ങളും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്നും തലശ്ശേരിയിലെ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ധ്രുതഗതിയിൽ ആരംഭിക്കണമെന്നും, കൊവിഡ് വാക്സിനും ചികിത്സാ മരുന്നുകളുടെ ലഭ്യതയും ആവശ്യമായ തോതിൽ ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രിക്ക് നല്കിയ കത്തിലൂടെ കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു.

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Save your stories

Sign in