Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഈ വിഷയത്തിൽ സർക്കാരിന് യാതൊരുവിധ അലംഭാവവുമില്ലെന്നും പ്രശ്നത്തിന് എത്രയും വേഗം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിപണിയിൽ വൈദ്യുതിയുടെ വില കൂടുതലാണെന്നതാണ് നിലവിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് നേരിടുന്ന പ്രധാന തടസ്സമെന്ന് മന്ത്രി വ്യക്തമാക്കി. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യതയ്ക്ക് പുറമെ മറ്റ് ബദൽ മാർഗ്ഗങ്ങളും സർക്കാർ സജീവമായി തേടുന്നുണ്ട്. പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയുമായി വിഷയം വിശദമായി സംസാരിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബെസ് (BESS - Battery Energy Storage System) പദ്ധതി പൂർത്തിയാക്കണമെങ്കിൽ ചൈനയിൽ നിന്നുള്ള യന്ത്രസാമഗ്രികൾ എത്തിച്ചേരേണ്ടതുണ്ട്. ആവശ്യമായ യന്ത്രങ്ങൾ എത്രയും വേഗം കേരളത്തിൽ എത്തിക്കണമെന്ന് പദ്ധതിയുടെ കരാറുകാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പദ്ധതി വേഗത്തിലാക്കാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Save your stories

Sign in