Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിനായുള്ള പാലത്തിന്‍റെ 4 ബീമുകൾ തകർന്നു വീണ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ

മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിനായുള്ള പാലത്തിന്‍റെ 4 ബീമുകൾ തകർന്നു വീണ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ
തലശ്ശേരിയിൽ NH-66 ൽ മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിനു വേണ്ടി നിർമ്മിക്കുന്ന പാലത്തിന്‍റെ 4 ബീമുകൾ തകർന്നു വീണ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ എം പി ലോക് സഭയിൽ. വകുപ്പു തല അന്വേഷണത്തിനും യഥാർത്ഥ കാരണങ്ങൾ പുറത്ത് കൊണ്ടുവരാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് റൂൾ 377 പ്രകാരമുള്ള നോട്ടീസിൽ കെ മുരളീധരൻ എം പി ലോകസഭയിൽ ആവശ്യപ്പെട്ടു. ബീമുകൾ തകർന്നു വീഴുന്ന സമയത്ത് പാലത്തിന് മുകളിലോ താഴെ പുഴയിലോ ആരും ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. പാലം പണിയിൽ കോൺട്രാക്ടറുടെ ഭാഗത്ത് വൻ വീഴ്ചയും എൻ എച്ച് അധികൃതരുടെ ഭാഗത്ത് മേൽനോട്ട കുറവും ഉണ്ടായതായി താൻ സ്ഥലം സന്ദർശിച്ചപ്പോൾ മനസ്സിലായി. നിർമ്മാണത്തെ കുറിച്ച് വലിയ അപ മതിപ്പാണ് ജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുള്ളത് എന്നും കെ മുരളീധരൻ ലോക് സഭയിൽ പറഞ്ഞു.

Related articles

See all
Popular News

ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരം; വായു ഗുണനിലവാര സൂചിക 400 കടന്നു, നിയന്ത്രണങ്ങള്‍ ക...

Popular News

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ബി.ജെ.പി ഭരണത്തില്‍ കനത്ത ആഘാതമേറ്റു; തിരിച്ചുവരവിന്...

Popular News

ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗമായ കുപ്രസിദ്ധ കുറ്റവാളി 'ഹാരി ബോക്‌സര്‍' അമേരിക്കയില്‍ പിടിയിൽ

Popular News

എഥനോള്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി; കര്‍ണാടകയിലെ പരിശോധനാ ഫലം...

Save your stories

Sign in