Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി അഡ്വ.ജോസ് ടോമിനെ പ്രഖ്യാപിച്ചു. ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ അഡ്വ. ജോസ് ടോം 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് മെംബറായിരുന്നു. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജസി ജോസ് മീനച്ചില്‍ പഞ്ചായത്ത് മെംബറാണ്. മുന്‍പ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്ത് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജോസ് ടോം പുലിക്കുന്നേലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യോഗത്തില്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് നിർവാഹക സമിതി അംഗം ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ, പിജെ ജോസഫ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന...

Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Save your stories

Sign in