ജാവ ദ്വീപിലെ ഭൂചലനത്തില്‍ മരണം 62 ആയി: നൂറുകണക്കിന് പേർക്ക് പരിക്ക്; തകർന്നത് 2,200 ലേറെ വീടുകള്‍
Jaihind TV News Report
Jaihind TV Web Desk
November 21, 2022
1 min read
•
Updated: June 03, 2026
സിയാന്‍ജുർ/ഇന്തോനേഷ്യ: ജാവ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 62 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്തോനേഷ്യയിലെ (Indonesia) പടിഞ്ഞാറന്‍ ജാവ (west java island) പ്രവിശ്യയിലെ സിയാന്‍ജുര്‍ (cianjur) മേഖലയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 ഓടെയാണ് ഭൂചലനമുണ്ടായത്. നിരവധി പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇത് മരണസംഖ്യ ഉയരുമെന്ന ആശങ്ക ഉളവാക്കുന്നതാണ്.
റിക്ടർ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകരുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് സിയാന്‍ജുര്‍. ഇവിടെ കരയില്‍ 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയും ഇന്തോനേഷ്യന്‍ വെതര്‍ ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സിയും (ബിഎംകെജി) അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10